നല്ലൊരോർമയിൽ തെല്ലു നടക്കുമ്പോൾ
വന്നടുക്കുന്നു വല്ലാത്ത ചിന്തകൾ ..
ഇഷ്ട സ്വപ്നത്തിൻ മീതെ ഉഴലുമ്പോൾ ..
മോഹഭംഗങ്ങൾ വന്നടുത്തീടുമ്പോൾ
കൂട്ടിവയ്ക്കാൻ ഒരിറ്റു നല്ലോർമ്മകൾ ...
നീക്കി വയ്ക്കാം ചെറു ഹീനമാം ചിന്തകൾ ..
കാറ്റുവന്നെന്റെ കാലടി മായ്ക്കുമ്പോൾ ...
കാട്ടിലെ കിളി കൂകിയകലുമ്പോൾ ...
ഓർത്തിരിക്കാതെ കണ്ണുകൾ ചിമ്മുമ്പോൾ ..
കോർത്ത കൈയ്യുകൾ വിട്ടകന്നീടുമ്പോൾ ..
.
കാത്തിരിക്കുന്നു കണ്ണുനീർ വീഴാതെ ..
നോറ്റിരിക്കുന്നു നല്ല നിറങ്ങളെ .....
No comments:
Post a Comment