വഴിതിരഞ്ഞന്നു ഞാൻ ഉഴലുന്ന നേരത്തു ..
വഴി തിരിഞ്ഞിന്നേഴു വർഷം ...
ഒരു പിടി ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു ..
ഒരു പടി ഇന്നു ഞാൻ താണ്ടി ...
മറുപടി പറയുന്ന വാക്കുകളിൽ ഒന്നിൽ ഞാൻ
മൃദു മന്ദഹാസങ്ങൾ തൂകി ..
ഓർക്കുവാൻ ഒത്തിരി നല്ല സ്വപ്നങ്ങളും ..
പാർക്കുവാൻ ഒരു കിളി കൂടും ...
മായ്ക്കുവാൻ പറ്റാത്ത നിന്റെ തെല്ലോർമ്മകൾ ..
മായാതെ കാക്കാം ഞാൻ എന്നും ..
ഒരു കടം പേറി ഞാൻ പോകുന്നു ഇന്നു - നിൻ .
മൃദുലമാം സൗഹൃദം മാത്രം ...
No comments:
Post a Comment