വിട പറയുകയാണ് ഞാൻ നിന്നോടു..... പതിനെട്ടാം വയസ്സു മുതൽ വളർത്തി ഇന്നു ഇത്രത്തോളം വലുതാക്കിയ നിന്നെ വിട്ടു ഞാൻ മറയുകയാണ് ...ആഗ്രഹങ്ങൾ പലതും ബാക്കി നിൽക്കെ സാഹചര്യങ്ങൾ എന്നെ നിർബദ്ധിതയാക്കുകയാണ്... ഒരു മാസമായി ഒരു പിൻവിളിക്കായ് ഞാൻ കാതോർക്കുന്നു ...എല്ലാം വിഫലമായ മോഹങ്ങൾ...എന്റെ ഉള്ളം പിടയുകയാണ്... എന്തോ ഒന്നു എന്നെ പിറകോട്ടു വലിക്കും പോലെ... എന്നിട്ടും ഞാൻ തുഴഞ്ഞു അകലുകയാണ്...
സുതാര്യങ്ങളായ മനുഷ്യ മനസുകളെ ഞാനിവിടെക്കണ്ടു.... ഞാൻ അറിയാതെ പോയ , കള്ളവും കാപട്യവും..., നന്മയും തിന്മയും... എന്നെ ഒരു പാടു സ്വാധീനിച്ച മഹാന്മാർ.... ഒരിക്കലും കാണരുതെന്നു ആഗ്രഹിക്കുന്ന ചില മുഖങ്ങൾ... ഒരിക്കലും അറ്റു പോകാൻ ആഗ്രഹിക്കാത്ത സുഹൃത്ത് ബന്ധങ്ങൾ....
ഇതൊക്കെ ആണെങ്കിലും അതാര്യങ്ങളായ ചില ജീവനില്ലാത്ത വസ്തുക്കളിൽ എന്റെ മനസ്സ് കോർത്തിരിക്കയാണ്....
എന്റെ സന്തോഷവും തേങ്ങലും ഒരു പോലെ ഏറ്റുവാങ്ങി മൗനമായി നിന്ന ചുവരുകൾ , എനിക്കു നന്മകൾ മാത്രം പറഞ്ഞു തന്ന എന്റെ കമ്പ്യൂട്ടർ , എന്നെ ഒരു ഭാരമായി കാണാതെ വർഷങ്ങളായി എന്നെ വഹിക്കുന്ന എന്റെ കസേര.... രണ്ടു നേരവും എന്നെ തലോടൂ എന്നു വിളിച്ചോതുന്ന സ്മാർട്ട് ആക്സസ് , മൂന്നു നേരവും ഭക്ഷണം വിളമ്പുന്ന കാന്റീൻ ......... ഇതെല്ലം എനിക്ക് നാളെ അന്യമാകും എന്ന സത്യം എന്റെ ഉറക്കം കെടുത്തുന്നു....
ഒരു പക്ഷെ എന്റെ ജീവിതത്തിലെ ഒരു പ്രധാന വെല്ലുവിളിയായിരിക്കും ഇതു... ആരും ഈ കാര്യത്തിൽ എന്നെ ഉപദേശിച്ചിട്ടില്ല.... അഭിപ്രായം പറഞ്ഞിട്ടുമില്ല... എന്റെ മനസ്സു എന്തു പറയുന്നുവോ അതാണു ഞാൻ പ്രവർത്തിക്കുന്നതു.. .
എന്റെ ഈ തീരുമാനം ഒരിക്കലും തിരിച്ചുപിടിക്കാൻ കഴിയാത്ത ഒരു നഷ്ടമാണോ എനിക്കു സമ്മാനിക്കുന്നതു എന്ന ഭയം എന്റെ നെഞ്ചിൽ ആഞ്ഞടിക്കകയാണ്..... എന്നാലും ഈ ലോകത്തെ നയിക്കുന്ന ഒരു ശക്തിയിൽ അഭയം പ്രാപിച്ചു ഞാൻ മുന്നോട്ടു നീങ്ങുകയാണ്....
ഒരിക്കലും നിന്നെ പിരിയണ മെന്നു ഞാൻ മോഹിചിട്ടില്ല... അതുകൊണ്ടു തന്നെ ഈ വിട വാങ്ങലിന്റെ നൊമ്പരം വാക്കുകൾക്കതീതമാണ്......
ഫെബ്രുവരി 27 നു ഞാൻ ഈ പടി ഇറങ്ങുമ്പോൾ എനിക്കു ഒന്നേ നിന്നോടു പറയാനുള്ളൂ...എന്നെ വെറുക്കരുതു... എത്രയും നാൾ എനിക്കു തന്ന മനക്കരുത്ത് ഒരിക്കലും നീ എന്നിൽ നിന്നും അടർത്തി എടുക്കരുത്....
ഇറക്കി വിടും മുന്നേ ഇറങ്ങിക്കൊടുക്കുന്നതല്ലേ നല്ലതു....ഞാനായിട്ടു പോയില്ലെങ്കിൽ ഒരിക്കലും ഈ പടി ചവിട്ടാൻ എന്റെ മനസ്സു എന്നെ അനുവദിക്കുകയില്ല...
അവസാനമായി എന്റെ സിഡാക്കേ നിന്നോടു വിട..... ഇനിയങ്ങോട്ടുള്ള എന്റെ ജീവിതത്തിലെ കയ്പ്പേറിയ അനുഭവങ്ങൾക്കുമേൽ എന്റെ കണ്ണീരൊപ്പാൻ എട്ടര വർഷത്തെ നമ്മുടെ സൗഹൃദം ഞാൻ കൊണ്ടു പോകുന്നു....എനിക്കു അതു മതി......
No comments:
Post a Comment