Sunday, May 31, 2015

ചില സ്വര ചലനങ്ങൾ

ഞാൻ ഇപ്പൊ തികച്ചും ഒറ്റയ്ക്കാണെന്നു തോന്നുകയാ ... നീ  ഇല്ലാത്ത ഒരു നേരവും എന്റെ ജീവിതത്തിൽ ഉണ്ടാവാൻ പാടില്ല ..... അതു സഹിക്കാൻ എനിക്കാവില്ല... നിന്നോടുള്ള സ്നേഹം പ്രകടമാകതിരിക്കനാണോ ഞാൻ ഇങ്ങനെ നിന്നെക്കുറിച്ചു എഴുതുന്നതു , എന്നു പോലും ഞാൻ സംശയിക്കയാണു....

നിറങ്ങൾ വാരിവിതറും നിന്റെ മനസിന്റെ പ്രകാശം ഞാൻ കാണുന്നു...
നിന്നെ ഒരു സൂര്യനായ് ഉപമിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ....
പലരുടെയും ജീവന്റെ വെളിച്ചമായ് നീ മാറി ...

ഒരിക്കലും ആഗ്രഹിക്കാതെയാണെങ്കിലും ഞാൻ നിന്റെ ജീവിതത്തിലേക്കു വന്നു....
ഇനി നീ ആഗ്രഹിച്ചാലും എനിക്കു ഒഴിഞ്ഞു പോകാനാകുമോ ......
അറിയിലെനിക്ക് നീയെനിക്കാര് .....

വിടർന്ന കണ്ണുകളിൽ നീ ചാലിച്ചെഴുതിയ നിന്നിലെ സ്നേഹം ...
അതൊരു കടലോളം വരുന്ന മഴയോളം പെയ്യുന്ന പ്രണയമായ് മാറാൻ ഞാൻ കൊതിക്കുന്നു ...
എന്റെ സ്വാർത്ഥത  നീ ഒരിക്കലും അംഗികരിക്കില്ല എന്ന സത്യം ഞാൻ മനസിലാക്കുന്നു ....

എന്നേലും എന്റെതാകും എന്ന തോന്നലിൽ ജന്മജന്മാന്തരം ഞാൻ നിനക്കായ്‌ കാക്കും .....
അപ്രതീക്ഷിതമായ് ഒന്നും എന്റെ ജീവിതത്തിൽ സംഭവിച്ചില്ലെങ്കിൽ നീ എന്നെ വെണ്ടാന്നു പറയുവോളം കാലം ..
ഞാൻ നിന്റെതായിരിക്കും ...നിന്റേതു മാത്രം...



No comments:

Post a Comment