ഒരു വിയോഗത്തിനു അന്ത്യം എന്നോണം ഒരു വര്ഷം മുന്നേ അപ്പൂപ്പന്റെ സഞ്ചയന ദിവസം ആണു അവൾ വീട്ടിലേക്കു വന്നതു ... വെളുത്തു മെലിഞ്ഞു നല്ല കറുത്ത കണ്ണുകളോടെ ഒരു മാസം മാത്രം പ്രായമായ അവൾ ..,,, അവിടെ കൂടി നിന്നിരുന്ന എല്ലാവര്ക്കും ഒരു കൗതുകവും നമ്മുടെ വീടിന്റെ ഒരു അഭിവാജ്യ ഘടകവും ആവുകയായിരുന്നു ... എല്ലാരുടെയും ഉള്ളിൽ ചേക്കേറുകയായിരുന്നു ... അവളുടെ ഒച്ചയില്ലാത്ത കാൽവയ്പുകൾ ഓരോരുത്തരുടെയും മനസ്സിൽ പെരുമ്പറ കൊട്ടുകയായിരുന്നു .....
ഒരു മണി ഒക്കെ കഴുത്തിൽ കെട്ടി , മണിക്കുട്ടി എന്ന പേരിട്ടു അവൾ നമ്മളിൽ ഒരാളായി ജീവിച്ചു പോന്നു ... നാട്ടുകാർ പോലും അവളെ നമ്മുടെ വീട്ടിലെ അഞ്ചാമത്തെ അംഗമായിട്ടാണ് കണ്ടിരുന്നത് ...
പൂമ്പാറ്റകളും കിളികളും അവളുടെ കാളികൂട്ടുകാരായിമാറുമ്പോ , പരിചയം ഇല്ലാത്ത മനുഷ്യരും ചാവാലി പട്ടികളും അവളുടെ പേടിസ്വപ്നം ആയിരുന്നു ... പലപ്പോഴും പേടിയോടെ വീടിനുള്ളിലേക്കവൾ പാഞ്ഞടുമ്പോൾ , തന്റെ കുഞ്ഞിനെ നെഞ്ചോടടക്കി സംരക്ഷിക്കുന്ന ഒരു അമ്മയുടെ നിർവൃതി വീടിന്റെ അകത്തളവും അനുഭവിക്കുന്നതായി എനിക്കു തോന്നി ...
നമ്മളെല്ലാവരും സുഖവും ദുഖവും അവളോടു പങ്കിട്ടിരുന്നു ... അവളും ഒരു മനുഷ്യനെ പോലെ കേട്ടിരിക്കുകയും പലതിനും ശബ്ദങ്ങൾ പുറപ്പെടുവിക്കുകയും ചെയ്തിരുന്നു .....
നിനച്ചിരിക്കാതെ ഒരു ദിവസം അവളെ വളരെയധികം വിഷണ്ണതയോടെ കാണാനിടെയായി .. വളരെ താമസിക്കാതെ അവൾ ഒന്നും കഴിക്കാതെ ആയി ... നടക്കാൻ പോലും നന്നേ ബുദ്ധിമുട്ടു ... ഡോക്ടർമാർ എന്തൊക്കെയോ നോക്കി .... ഫലം ഉണ്ടായില്ല ..
എണ്ണിയാൽ ഒടുങ്ങാത്ത അപ്പീലുകൾ ആണു ദൈവത്തിന്റെ മുന്നിൽ എത്തിയതു .... അവളുടെ ജീവൻ പതിയെ നിലക്കുന്നതു കണ്ടുനിൽക്കാൻ മാത്രേ കഴിഞ്ഞുള്ളു ... മുൻ കാലുകൾ ഉള്ളിലേക്കു മടക്കി മൂക്കു നിലത്തു മുട്ടുമാറ് തലയുയർത്തിഒന്നു നോക്കാൻ പറ്റാതെയുള്ള അവളുടെ ആ രൂപം മനസ്സിൽ നിന്നു മായുന്നില്ല ... അവൾ പോയി ... മരണം എന്നതു വാക്കുകളാൽ ഒതുങ്ങുന്നതല്ലന്നും അതു ആരായാലും ജീവിച്ചിരിക്കുന്നവരെ അതു എത്രമാത്രം തളർത്തും എന്നും നിർവചിക്കാനാവില്ല ... അവളുടെ ജീവനു വിലയായി കൊടുക്കേണ്ടി വന്നതു കുറച്ചു നാളത്തേക്കു വേണ്ടി ആണെങ്കിലും വീട്ടിലെ അതിരറ്റ സന്തോഷം ആയിരുന്നു ... മരണത്തിനു വലിയവനെന്നോ ചെറിയവനെന്നോ ഇല്ല .. അതുണ്ടാക്കുന്ന വിടവ് അത്ര എളുപ്പം മാറ്റാനോ മറയ്ക്കാനോ പറ്റുന്നതും അല്ല ..
സ്വപ്നത്തിലെങ്കിലും അവൾ വന്നീ കാലിലൊന്നുരസിയെങ്കിൽ എന്ന പ്രതീക്ഷയോടെ ..