ഞാൻ ടെക്നിക്കൽ സ്കൂളിൽ പഠിക്കുന്ന കാലം.... അതായതു എട്ടാം ക്ലാസ്സിൽ... അവിടെ വർക്സ്ഷോപ്പ് 4 എണ്ണം ഉണ്ടു... കാര്‍പെന്ററി, ഷീറ്റ്മെറ്റല്‍ ,ഫിറ്റിങ്ങ് ,ഇലക്ട്രിക്കല്‍.... കുട്ടികളെ സമമായി വിഭജിച്ചു ഓരോ ബ്രാഞ്ചിലേക്കും വിടും.... ഈ ബ്രാഞ്ചുകളിൽ റൊട്ടേഷന്‍ ആണ് ഓരോ മാസവും...
ഞാൻ ആദ്യമായി പോയതു ഷീറ്റ്മെറ്റല്‍ ബ്രാഞ്ചിൽ ആയിരുന്നു.. നമ്മൾ 12 കുട്ടികൾ... 11 ആണ്‍ കുട്ടികൾ ഞാൻ ഒരു പെണ്‍കുട്ടി.... അവിടെ നല്ല ഒരു ടീച്ചർ ഉണ്ടായിരുന്നു...
ഒരു പെണ്‍കുട്ടി മാത്രം ആയതു കൊണ്ടാവണം ടീച്ചറിനു എന്നെ വലിയ ഇഷ്ട്ടമായിരുന്നു... വർക്ക് ചെയ്യാൻ കുറച്ചു ബുദ്ധിമുട്ടായതു കൊണ്ടു എന്നെ ഒത്തിരി ഹെല്പും ചെയ്യുമായിരുന്നു... അങ്ങനെ ഇരിക്കുമ്പോഴാണ് നമ്മുടെ കൂടെ ഉള്ള ഒരു കുട്ടി വർക്ക് ഒന്നും ചെയ്യാൻ പറ്റുന്നില്ല എന്നു പറഞ്ഞു ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് വാങ്ങി പോയിതു.... എല്ലാരും പറഞ്ഞു ഈ ടീച്ചർ വഴക്കു പറഞ്ഞിട്ടു പോയതാണെന്നു.. (ടീച്ചർ ആണ്‍ കുട്ടികളെ വഴക്കു പറയുമായിരുന്നു...)
നമ്മൾ അടുത്ത മാസം ഇലക്ട്രിക്കല്‍ ബ്രാഞ്ചിൽ പോയി... അവിടെ കുറച്ചു ദിവസം കഴിഞ്ഞപ്പോൾ സാർ ചോദിച്ചു ആ കുട്ടി പോയതു എന്താ എന്നു... പതിവു പോലെ ടീച്ചർ വഴക്കു പറഞ്ഞിട്ടാന്നു എല്ലാരും പറഞ്ഞു.. ഞാനും.....
ഈ കാര്യം പറഞ്ഞു ഒരു പക്ഷെ എല്ലാരും ടീച്ചറിനെ കളിയാക്കി കാണും..ടീച്ചറിനു വേദനിച്ചും കാണും..
എന്തായാലും അടുത്ത പ്രാവശ്യം നമ്മൾ ഷീറ്റ്മെറ്റല്‍ ബ്രാഞ്ചിൽ പോകുമ്പോൾ ടീച്ചറിന്റെ മുഖം ഇതു വരെ കാണാതിരുന്ന ഒന്നായിരുന്നു...
എല്ലാവരും പേടിച്ചു നില്കയാണ്..... ടീച്ചർ എന്നെ മാത്രം അടുത്തേക്കു വിളിച്ചു ടീച്ചർ കാരണമാണു ആ കുട്ടി പോയതെന്നു ആരാ പറഞ്ഞതെന്നു ചോദിച്ചു... മറുപടി പറയാൻ എന്റെ വരണ്ട ചുണ്ടുകൾ തുടങ്ങുമ്പോഴേക്കും ഞാനാണു അതു പറഞ്ഞതെന്നു കുറച്ചു പേർ വിളിച്ചു കൂകിയിരുന്നു.. എനിക്കു എന്തു പറയണമെന്നു അറിയില്ലായിരുന്നു... ഒന്നും കേൾക്കാൻ ടീച്ചർ തയാറായില്ല എന്നതാണു സത്യം...
അതിനു ശേഷം ടീച്ചർ എന്നോടു മിണ്ടിയിട്ടില്ല.. അറ്റനന്‍സിനു എന്റെ പേരു പോലും വിളിച്ചിട്ടില്ല...
ഒരിക്കലും എനിക്കു ടീച്ചറിനെ പറഞ്ഞു ബോധ്യപ്പെടുത്താൻ കഴിയില്ലായിരുന്നു...ചടുലമായ വാക്ക് ചാതുര്യം എനിക്കു ഇല്ലായിരുന്നു..... ഒന്നു ഉണ്ടായിരുന്നു എന്തും സഹികാനുള്ള ഒരു മനസ്സ്....
ഞാൻ ആരെയും കുറ്റപ്പെടുത്തിയിട്ടില്ല.... മൂന്ന് വർഷം അവിടെ പഠിച്ചിട്ടും ഒരിക്കലും എന്റെ സത്യസന്ധത തെളിയിക്കാൻ ഞാൻ ശ്രമിച്ചിട്ടും ഇല്ല....
ഒരു പക്ഷെ എല്ലാവരും ഇതു മറന്നിട്ടുണ്ടാവും... എന്റെ കുഞ്ഞു മനസിലെ വേദനയുടെ ആഴവും അതിന്റെ തീവ്രതയും ആവണം പതിനാലു വർഷം പിന്നിട്ടിട്ടും ഈ കാര്യം മറവിയുടെ കുത്തൊഴുക്കിൽ പ്പെടാതെ മനസിന്റെ ഒരു കോണിൽ ഇന്നും നിലനില്ക്കുന്നത്....ഞാൻ സൂക്ഷിക്കുന്നതു...
എന്താണു "കണ്ണുകടി" എന്നു ആദ്യമായി ഞാൻ മനസിലാക്കി....
കൂട്ടു ചതിക്കും എന്നു പലരും പറയുന്നതിലെ സത്യവും ഞാൻ മനസിലാക്കി....
എന്നാലും ഇന്നും ഞാൻ എന്റെ കൂട്ടുകാരെ ആത്മാർഥമായി സ്നേഹിക്കുന്നു... ഒരു മടിയും കൂടാതെ നല്ലവരെ തേടി അലയുന്നു....