Wednesday, November 26, 2014

കൊഴിഞ്ഞു പോയവ...

അച്ഛനോടൊത്തു ഞാന്‍ ചായകടയിലേക്ക്‌ കേറി...ഒരു കണ്ണാടി അലമാരയില്‍ മുറുക്ക്, അച്ചപ്പം, പക്കാവട, മധുരസേവ എന്നിങ്ങനെ പലതരം വിഭവങ്ങള്‍...ഞാന്‍ ഒഴിച്ച് എല്ലാവരും ആണുങ്ങളണ് ...എല്ലാവരും കാള കണ്ണുകളോടെ എന്നെ നോക്കുന്നുണ്ട് ...അച്ഛന്‍ എനിക്ക് ഒരു ലൈറ്റ് ചായ വാങ്ങി തന്നു.....

ഞാന്‍ 20 വര്‍ഷം പിന്നിലേക്ക് നടന്നു.....ഫ്രോക്ക് അണിഞ്ഞു...മുടി ഒക്കെ ചീകി മിന്നുക്കി...അച്ഛന്റെ വിരല്‍ തുമ്പില്‍ തൂങ്ങി കഷ്ടപ്പെട്ട് പടികെട്ടുകള്‍ കയറുന്ന എന്നെ ഞാന്‍ ഓര്‍ത്തു...അന്ന് അച്ഛന്‍ പാലും വെള്ളം വാങ്ങി തരും...അച്ഛന്‍ ഒരു സ്ട്രോങ്ങ്‌ ചായ കുടിക്കും..അച്ഛന്‍ ചായകുടിച്ച ഗ്ലാസില്‍ എന്റെ പാലും വെള്ളം പകര്‍ന്നു തരും...ആ ചൂട്  വായിലെക്കിറങ്ങുമ്പോ എന്റെ കണ്ണുകള്‍ അറിയാതെ നനയുമായിരുന്നു.... ഉച്ച്വാസവായുവിന്റെ ചൂട് കൂടി എന്റെ മൂക്കിന്‍ തുമ്പത്ത് വിയര്‍പ്പുതുള്ളികള്‍ പറ്റി കൂടുമായിരുന്നു.....

എന്റെ കണ്ണുകള്‍ നിറഞ്ഞു....അന്നത്തെ കൊച്ചു കുഞ്ഞവാന്‍ എനിക്ക് അതിയായ മോഹം തോന്നി.....ഇനി അതൊന്നും ഒരിക്കലും വീണു കിട്ടില്ല.....മായാതെ മനസിന്റെ കോണില്‍ കിടക്കുന്ന ഒരു കൂട്ടം ഓര്‍മകളായി....ഒരിക്കലും മരിക്കാത്ത ഇഷ്ടങ്ങളായി എന്നും......


നേര്‍ത്ത നൊമ്പരമായ്............

നിനക്ക് എന്നോട് ഒരു സ്വാര്‍ത്ഥത തോന്നി തുടങ്ങിയപ്പോ എനിക്ക് എന്തെന്നില്ലാത്ത സന്തോഷം  ആയിരുന്നു....
എന്നെ നീ ആരെക്കാളും  സ്നേഹിക്കുന്നു എന്നാ  വിശ്വാസമായിരുന്നു .......
നിന്നെ കാണാനുള്ള വെമ്പലായിരുന്നു എന്നും എന്റെ മനസ്സില്‍.....
ഓരോന്നും  നിനക്ക്  വേണ്ടി  കരുതി  വയ്ക്കാനുള്ള വ്യഗ്രത ആയിരുന്നു...
മഞ്ഞു കട്ടക്കുമേല്‍ സൂര്യന്റെ താപം എന്ന പോല്‍ ഞാന്‍ ഉരുകുകയായിരുന്നു....  

പക്ഷെ നീ...........

ആരിലേക്കും  ഒഴുകാതെ  എന്നെ  തടഞ്ഞു  നിര്‍ത്തുകായായിരുന്നോ   ??
എന്തിനു ??
ഒരിക്കലും  നിനക്ക്  എന്നെ  ചേര്‍ത്ത്  നിര്‍ത്താന്‍  കഴിയില്ല  എന്ന്  അറിയാമായിരുന്നിട്ടും നീ എന്തിനിങ്ങനെ ചെയുന്നു ??
ആര്‍ക്കു  വേണ്ടി ??

നീ ഒന്ന് ഓര്‍ക്കണം.....ഒരിക്കലും  ഞാന്‍ നിന്നെ വിട്ടു പോകില്ല.....
എന്നും........എന്തിനും......ഒരു വിളിപ്പാടകലെ  ഞാന്‍  ഉണ്ടാക്കും....
ഒരു  താങ്ങായ്‌........തണലായ്‌.......നേര്‍ത്ത  നൊമ്പരമായ്.......

നിനക്കൊരു കത്ത് ............

എന്റെ അച്ചൂ ............

അച്ചു നീ എവിടെയാനീ എന്നെ മറന്നോഇനി എന്റെ അരികിലേക്ക് നീ വരില്ലേഎനിക്കാറിയാം നീ എന്നെ മറന്നു... ജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ ശരവര്‍ഷം പോലെ നിന്റെ മേല്‍ ചൊരിഞ്ഞപ്പോള്‍ നീ പലതും മറന്നു... പലപ്പോഴും നിന്റെ വാതില്‍ക്കല്‍ എത്തി നോക്കിയിട്ടുണ്ട്,,, അന്നൊന്നും നീ എന്നെ കണ്ടില്ല.. ഒരുപാടു രാത്രികള്‍ ഞാന്‍ കണ്ണിമ ചിമ്മാതെ ഓര്‍ത്തിരുന്നിട്ടുണ്ടു...... പൊട്ടി കരഞ്ഞിട്ടുണ്ട്... ഒന്നും നിന്നെ അറിയിക്കാന്‍ എന്റെ മനസ് അനുവദിച്ചിരുന്നില്ല...

ഒരു പാടു മോഹങ്ങള്‍ എന്റെ മനസ്സില്‍ കൂട്ടി തന്നിട്ടൊടുവില്‍ അതെല്ലാം വെറും പാഴ്  സ്വപ്നങ്ങള്‍ മാത്രമാണെന്നറിഞ്ഞിട്ടും നിന്നെ വെറുക്കാതിരുന്നതാണോ എന്റെ തെറ്റ് ??

നീ പറയാതെ പറഞ്ഞതു പലതും നിന്റെ ഹൃദയത്തിന്റെ ഭാഷയായി ഞാന്‍ കരുതി....... ഒരു പാടു സ്വപ്നങ്ങള്‍ ഞാന്‍ ഒറ്റയ്ക്കു നെയ്തു... എന്നിട്ടൊടുവില്‍ നീ അവളെ സ്നേഹിക്കുന്നു എന്നു പറഞ്ഞപ്പോള്‍ എന്റെ കണ്ണുനീര്‍ തുള്ളി പോലും നിന്നെ വേട്ടയാടാന്‍ ഞാന്‍ അനുവദിച്ചിരുന്നില്ല..... എന്നിട്ടും എന്തിനായിരുന്നു എന്നില്‍ നിന്നും  ഒളിച്ചോട്ടം?? മാനസികമായി ഒരു പാടു അടുത്തവര്‍ എന്നു നീ ആവര്‍ത്തിച്ചു പറഞ്ഞതില്‍ കഴമ്പില്ല എന്നു ഞാന്‍ കരുതണോ?? നീ എന്നെ ഒരിക്കലെങ്കിലും അറിഞ്ഞിരുന്നോ??? കാലചക്രത്തിന്റെ വേഗം നീ അറിയുന്നുവോ?? ഇന്നു പലതും ഓര്‍മ്മകളിള്‍ പോലും ഊളിയിട്ടിറങ്ങാന്‍ കഴിയാത്ത വിധം മറഞ്ഞിരിക്കുന്നു അല്ലെ??

 ജനുവരിയില്‍ എന്റെ കല്യാണമാണ്..... ഞാന്‍ നിന്നെ ക്ഷണിക്കയാണ്...  കത്തു കിട്ടുമ്പോഴെങ്കിലും ഓര്‍മ്മയുടെ മൂടുപടം എനിക്കായ് നീ തുറക്കും എന്ന പ്രതീക്ഷയോടെ.........
                                                                               
                                                                         നിന്റെ 
                                                                             ദേവു...




ഒരു വിങ്ങല്‍

അവന്‍ വായ തോരാതെ സംസാരിക്കുന്നതു മനസിന്റെ വിങ്ങല്‍ എന്നെ അറിയിക്കാതിരിക്കാനാണ് എന്നെനിക്കു മനസിലാകുന്നുണ്ടായിരുന്നു......

പക്ഷെ അതൊന്നും അറിഞ്ഞതായി ഞാന്‍ ഭാവിച്ചില്ല........

അറിഞ്ഞിരുന്നില്ല ഞാന്‍ അവന്‍  എന്നെ മനസ്സില്‍ ഇത്രയും താലോലിക്കുന്നു എന്ന സത്യം........

ഒരിക്കല്‍ പോലും........

ഒരു സൂചന പോലും തന്നിട്ടില്ലയിരുന്നു..........എനിക്ക് വന്ന കല്യാണ ആലോചനകള്‍ ഒന്നും അവനൊരു പ്രശ്നമായിരുന്നില്ല.....

അവസാനം കല്യാണ കുറി നീട്ടിയപോള്‍ ആ വിരിഞ്ഞ കണ്ണുകള്‍ നിറഞ്ഞു  തുളുമ്പുന്നത്തു എന്നെ വല്ലാതെ അലട്ടി.....

ഇന്ന് ഒരു പാടു വൈകിയിരിക്കുന്നു.....

ഇനി ഒരിക്കലും ആ ആഗ്രഹം നടക്കില്ല എന്നറിഞ്ഞിട്ടും എന്തിനോ എന്റെ ഉള്ളില്‍ ഒരു തേങ്ങല്‍ ..........


കാലം അവന്റെ നൊമ്പരത്തെ സാധൂകരിക്കും... പക്ഷെ എന്റെ മനസിന്റെ വിങ്ങല്‍ ....

Tuesday, November 25, 2014

സ്നേഹത്തിന്റെ മുറിപ്പാടുകൾ ...........

എന്റെ ഹലോ കേട്ടതും അവളുടെ  തൊണ്ട ഇടറി. എന്റെ സുഖമാണോ എന്ന ചോദ്യത്തിനു മറുപടിയായി ഉച്ചത്തിലുള്ള ഒരു നെടുവീർപ്പാണ് എനിക്ക് കിട്ടിയത്. കല്യാണം കഴിഞ്ഞോ എന്ന ചോദ്യത്തിനു ഒരു പൊട്ടിക്കരച്ചിലാണു ഞാൻ പ്രതീക്ഷിച്ചതു. പക്ഷെ എന്റെ ചിന്തകൾക്കതീതമായി അവൾ ഫോണ്‍ കട്ട്‌ ചെയ്യുകയാണ് ഉണ്ടായതു....

അവൾ എന്റെ കൂട്ടുകാരി എന്നു പറയുന്നതിനേക്കാൾ നല്ലതു അവന്റെ കാമുകി എന്നു പറയുന്നതാവും...

അവർ പരസ്പരം ഒരുപാടു സ്നേഹിച്ചിരുന്നുവെന്നും മനസിലാക്കിയിരുന്നുമെന്നുമാണു ഞാൻ കരുതിയിരുന്നത്. പക്ഷെ അതെന്റെ തോന്നൽ മാത്രമായിരുന്നു.

ഒരു സൗന്ദര്യപ്പിണക്കം എന്നതിനെ വിശേഷിപ്പികാമോ എന്നെനിക്കറിയില്ല.

പരസ്പരമുള്ള കുറ്റപ്പെടുതലുകൾ കാര്യങ്ങൾ വഷളാക്കി.

രണ്ടായിപ്പിരിഞ്ഞു എന്നു ഞാൻ അറിഞ്ഞപ്പോഴേക്കും അവർ രണ്ടു തലത്തിലെത്തിക്കഴിഞ്ഞിരുന്നു. എന്റെ സമാധാന ചർച്ചകൾ അവരുടെ വാശിയേ ഒട്ടും തളർത്തിയിരുന്നില്ല.

അതിൽപ്പിന്നെ അവൾ എന്നെ വിളിക്കാൻ ശ്രമിച്ചില്ല.എന്നോടു സംസാരിക്കാനും കൂട്ടാക്കിയില്ല.
എരിതീയിൽ എന്തിനു എണ്ണ എന്ന തോന്നലിൽ ഞാനും അവളെ കുറച്ചു നാൾ കണ്ടില്ല എന്നു നടിച്ചു..

ഇന്നവന്റെ കല്യാണദിവസമാണു....അതെനിക്കവളെ അറിയിച്ചേ തീരൂ....... അവളുടെ കാത്തിരിപ്പു എനിക്ക് അവസാനിപ്പിച്ചേ തീരൂ .......

ജീവഛവമായി......സ്നേഹത്തിന്റെ രക്തസാക്ഷിയായി മാറാൻ ഞാൻ അവളെ അനുവദിക്കില്ല...

ഈ യഥാർത്ഥ്യത്തെ അവൾ അഗീകരിക്കുമോ ???