ഓര്‍മയുടെ നാളം അണഞ്ഞു തുടങ്ങുന്നു...
കൂരിരുള്‍ എന്നെ വാരിപ്പുണരുന്നു...
മറക്കയാണു ഞാന്‍ അവനെ മാത്രം..
വെറുക്കയാണു ഞാന്‍ ഇന്നെന്റെ ജീവിതം...
ഒടുവിലാക്കരം കൊണ്ട് വരിഞ്ഞെന്റെ ദേഹവും...
മടിയാതെ ചവിട്ടി ഉടചെന്റെ മനസും...
എങ്ങുന്നിന്നോ ഓടി അണഞ്ഞു പോയ്....
കഴുകനെ പോലവന്‍ കൊത്തി പറിച്ചു പോയ്...
വിശ്വസമര്‍പ്പിച്ചു ഞാനാക്കരങ്ങളില്‍ ....
അശ്രു വീഴാതെ കാത്തീടുമെന്നവന്‍...
അന്നു വഞ്ചിച്ചു ഞാന്‍ എന്റെ അച്ഛനെ...
അഞ്ചിതള്‍ പൂവായ് വാടിക്കരിഞ്ഞു ഞാന്‍....
എന്റെ കുഞ്ഞിനെ പോറ്റി വളര്‍ത്താനായ് ....
പിച്ചതെണ്ടുന്നു ലോകരെ ഇന്നു ഞാന്‍......
വിഷം മോന്തി അവനിന്ന് മനുഷ്യനല്ല....
കുഞ്ഞിനെ കാണാന്‍ കാഴ്ചയില്ല...
പെണ്ണിന്റെ വേദന കാണുന്നുവോ???
ഓര്‍ക്കുക എന്നുമേ എല്ലാവരും....
മാതാപിതാക്കളെ മറക്കരുതേ....
ശാപങ്ങള്‍ ഏല്‍ക്കരുതേ....