ഇന്നു അപ്രതീക്ഷിതമായി മാജിക് പ്ലാനറ്റ്ൽ പോകാൻ ഒരു അവസരം കിട്ടി ... അവിടെ ഞാൻ കണ്ട മായാജാലം മറ്റൊന്നായിരുന്നു .... ഭിന്നശേഷി കുട്ടികളുടെ വിഭിന്നമായാ ജാല പ്രകടങ്ങളും ഡാൻസും പാട്ടും ചെണ്ടമേളവും ചിത്ര രചനയും .. അവരെ പരിശീലിപ്പിക്കുന്ന നല്ലവരായ അധ്യാപകരും ഒക്കെയായി മറ്റൊരു വലിയ ലോകമാണ് എന്നെ സ്വാഗതം ചെയ്തതു ...
ഒരു ദിവസം തിരുവനന്തപുരത്തെ മാജിക് പ്ലാനറ്റ്ൽ എത്തിയാൽ സ്റ്റേജ് ഷോകൾ ,സർക്കസ് ,ഇല്ല്യൂഷൻ എന്നിവ ചേർന്ന ഒരിന്ദ്രജാലലോകം സമ്മാനിക്കപ്പെടും എന്നതു തീർച്ച ..
ഭിന്നശേഷിക്കാരായ കുട്ടികളുടെ കൂടെ ചിലവഴിച്ച നിമിഷങ്ങളിൽ എനിക്കു തോന്നിയതു എല്ലാം തികഞ്ഞു എന്നു കരുതുന്ന നമ്മൾ ഒന്നും അല്ലാ എന്നും, ഒന്നുമാകുന്നില്ലാ എന്നുമാണ് ....
നാലു ചുവരിന്റെ ഇരുട്ടിൽ അകപ്പെടേണ്ടിയിരുന്ന നിഷ്‌കളങ്കരായ ഈ കുട്ടികൾ വെളിച്ചത്തിലേയ്ക്കു വരുമ്പോൾ , നമ്മുടെ ഓരോ കൈയടികളും അവരുടെ ആത്മാവിനെ തൊട്ടുണർത്തുമ്പോൾ , അളക്കാനാവാത്ത പ്രകടനം അവരിൽനിന്നൊഴുകുമ്പോൾ നമുക്കുണ്ടാകുന്ന അനുഭൂതി അനിർവ്വചനീയമാണ് ...
ഇതിന്റെ അമരക്കാരനായ ഗോപിനാഥ് മുതുകാട് സർനു ഹൃദയം നിറഞ്ഞ സ്നേഹവും പ്രാർത്ഥനയും ...
ഞാൻ ഇന്നു മാജിക് പ്ലാനറ്റ്ൽ എത്തുന്നതു Fazil Basheer എന്ന Mentalist Magician വഴിയാണ് .. Tricks by Fazil Basheer എന്ന യൂട്യൂബ് ചാനലിൽ നിന്നാണു മാജിക് പ്ലാനറ്റ്നെ പറ്റി ഞാൻ കൂടുതൽ അറിയുന്നത് (https://www.youtube.com/watch?v=V3_3yChQRWc) ... വളരെയധികം നന്ദിയുണ്ട് ഫാസിലിക്കാ ..... നിങ്ങളെയൊക്കെ കാണുമ്പോഴാണു മനസ്സിലാകുന്നത് ജീവിതത്തിൽ ഇനിയും കാണാത്ത അർത്ഥങ്ങൾ ഞാൻ കാണേണ്ടതുണ്ടെന്നും അറിയേണ്ടതുണ്ടെന്നും ...